വഴുക്കുംപാറയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം: ഒരാൾക്ക് പരിക്ക്


പട്ടിക്കാട്. വഴുക്കുംപാറ ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. പൊള്ളാച്ചി സ്വദേശി കണ്ണൻ (28) നാണ് പരിക്കേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 12.45നാണ് വഴുക്കുംപാറ മേൽപ്പാതയിൽ വെച്ച് ചരക്ക് ലോറിയും തൃശൂർ ഭാഗത്തേക്ക് ഗ്യാസ് കയറ്റിവന്ന മിനി ലോറിയും തമ്മിൽ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ക്യാബിനുള്ളിൽ കുടുങ്ങിയ മിനി ലോറി ഡ്രൈവർ കണ്ണനെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. വഴുക്കുംപാറയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ഒറ്റവരി പാതയിലാണ് അപകടം ഉണ്ടായത്. അപകടകാരണം വ്യക്തമല്ല. 




Post a Comment

0 Comments