കെഎസ്‌കെടിയു പീച്ചി മേഖല സമ്മേളനം ഞായറാഴ്ച


പീച്ചി. കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ പീച്ചി മേഖല സമ്മേളനം 2023 ആഗസ്റ്റ് 13 ഞായറാഴ്ച രാവിലെ 10ന് ആരംഭിക്കും. പച്ചാംപുള്ളി വേലായുധൻ നഗറായ കണ്ണാറ ആശാരിക്കാട് സഹകരണ ബാങ്ക് ഹാളിൽ നടക്കുന്ന സമ്മേളനം ജില്ലാ ജോ.സെക്രട്ടറി പി.എസ് വിനയൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മിറ്റി അംഗം ഇ.ആർ. രാജൻ, സിപിഐഎം പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ബാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും. പീച്ചി മേഖല കമ്മിറ്റി സെക്രട്ടറി എ.കെ. സുരേന്ദ്രൻ, പ്രസിഡന്റ് പി.ആർ. പ്രതാപൻ എന്നിവർ നേതൃത്വം നൽകും.




Post a Comment

0 Comments