ബോണിയം സ്‌പോർട്‌സ് ക്ലബ്ബ് സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു


പട്ടിക്കാട്. പഞ്ചായത്തിൽ കഴിഞ്ഞ 40 വർഷമായി സ്‌പോർട്‌സ് രംഗത്ത് മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന ബോണിയം സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരുവോണത്തോടനുബന്ധിച്ച് സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് പി.ജെ അജി അധ്യക്ഷനായിരുന്നു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി. ജലജൻ, വാർഡ് മെമ്പർ ആനി ജോയ്, ക്ലബ്ബ് സെക്രട്ടറി ബിജു പൊന്മാനി, ട്രഷറർ കെ.ഡി സൈമൺ എന്നിവർ സംസാരിച്ചു. അംഗങ്ങളായ ജോഷി, തിമത്തി പറപ്പുള്ളി, ജോജി, ഷാജി കെ.എൽ, ഷാജു എ.കെ, ജോഷി കുന്നൻ, പ്രേമൻ, മോഹൻ എന്നിവരും പങ്കെടുത്തു.




Post a Comment

0 Comments