പട്ടിക്കാട്. ചാണോത്ത് ഭദ്രദീപം വയോജന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ നടത്തി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് വി.വി കരുണാകരൻ അധ്യക്ഷനായിരുന്നു. പീച്ചി പോലീസ് എഎസ്‌ഐ ജയേഷ്‌കുമാർ, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥൻ ഫ്രിൻസൻ എന്നിവർ മുഖ്യാതിഥികളായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ക്ലബ്ബ് സെക്രട്ടറി ബാഹുലേയൻ മച്ചിങ്ങൽ, വയോജന കോഡിനേറ്റർ സോമൻ കൊളപ്പാറ, അങ്കണവാടി ടീച്ചർ ഷൈനി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.


0 Comments