പട്ടിക്കാട്. പാണഞ്ചേരി ശ്രീ ഗണേശ സേവാ സമിതിയുടെ നേതൃത്വത്തിൽ നടന്ന ഗണേശോത്സവത്തിന്റെ ഭാഗമായി വിനായക ചതുർത്ഥിദിനത്തിൽ മഹാ നിമജ്ജന ഘോഷയാത്ര നടത്തി. വെള്ളിയാഴ്ച പ്രത്യേകം സജ്ജമാക്കിയ ഗണപതിയുടെ വിഗ്രഹം പട്ടിക്കാട് ധർമ്മ ശാസ്താ ക്ഷേത്ര മൈതാനിയിൽ പ്രതിഷ്ഠിച്ചിരുന്നു. ഞായറാഴ്ച വൈകീട്ട് 4ന് വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഘോഷയാത്രകൾ പട്ടിക്കാട് ക്ഷേത്രത്തിൽ സംഗമിക്കുകയും മഹാ നിമജ്ജന ഘോഷയാത്ര പുറപ്പെടുകയും ചെയ്തു. തുടർന്ന് വൈകീട്ട് ആറരയോടെ ഗണേശ വിഗ്രഹം കണ്ണാറ പുഴയിൽ നിമജ്ജനം ചെയ്തു.
പരിപാടിയുടെ ഭാഗമായി മച്ചാട് തങ്കരാജ് നയിക്കുന്ന വിളക്ക് സംഘത്തിന്റെ ഭജനയും, ചെമ്പൂത്ര ശ്രീ കൃഷ്ണ ഭജൻ സംഘത്തിന്റെ ഭജൻ സന്ധ്യയും നടന്നു. പ്രസിഡന്റ് എൻ.എസ്. പീതാംബരൻ, സെക്രട്ടറി ശിവരാജ്, ട്രഷറർ ഗിരിജാ വല്ലഭൻ തുടങ്ങിയവർ നേതൃത്വം നൽകി.


0 Comments