പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ വെച്ച് കർഷകദിനം ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ നിർവ്വഹിച്ചു. ചുരുങ്ങിയ നാളുകൾക്കുള്ളിൽ വിളയിടം എന്ന ചിന്തയിൽ അധിഷ്ഠിതമായ വികസനത്തിലേക്ക് മാറാൻ കേരളത്തിലെ കാർഷിക സമൂഹത്തിന് സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. ഒരു കൃഷിയിടത്തിൽ തന്നെ വിവിധങ്ങളായ കൃഷികൾ ഒരുക്കി വർഷം മുഴുവനും കൃഷി ചെയ്യാനും വരുമാനം ഉണ്ടാക്കാനും സാധിക്കുന്ന ഈ മുന്നേറ്റത്തിന് സാധ്യതകളേറെയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി മുഖ്യാതിഥിയായിരുന്നു. പാണഞ്ചേരി കൃഷി ഓഫീസർ വന്ദന ജി.പൈ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ, രാഷ്ട്രീയകക്ഷി നേതാക്കൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
വിവിധ കാർഷിക ഇനങ്ങളിൽ മികവ് തെളിയിച്ച മികച്ച കർഷകരായ മത്തായി അറക്കമോളയിൽ, വിമല കിടങ്ങാപ്പിള്ളി, യോഹന്നാൻ കാഞ്ഞിരത്തിങ്കൽ, സൽവി കുന്നശ്ശേരി, ബിനോയ് മാത്യു മാവുങ്കൽ, ജിജി കുര്യൻ അമ്പഴച്ചാലിൽ, അബൂബക്കർ താഴത്ത്പീടികയിൽ, തങ്കച്ചൻ കുറ്റിയാനി, അതുൽ മോഹൻദാസ്, ഗോപാലൻ ഐയ്ചുട്ടിൽ, ബിൻസി ജെയിൻ മുത്തലത്ത്, കുഞ്ഞമ്മ പ്ലാവുനിൽക്കുന്നതിൽ, വിജയൻ ഈഴവർകുളമ്പ്, ലൈജു എം. മുത്തലത്ത്, ഷെമീല അബ്ദുൾ ഖാദർ, റെനി ചാക്കോ ചുണ്ടേക്കാട്ടിൽ തുടങ്ങിയവരെ കർഷക ദിനത്തിൽ ആദരിച്ചു.


0 Comments