കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ നിൽപ്പു സമരം നടത്തി


പട്ടിക്കാട്.
കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി എംപ്ലോയിസ് യൂണിയൻ കാർഷിക സർവ്വകലാശാലയിൽ പ്രതിഷേധ നിൽപ്പു സമരം നടത്തി. കോൺഗ്രസ് ജില്ലാ കമ്മിറ്റിയംഗം കെ.സി.  അഭിലാഷ് സമരം ഉദ്ഘാടനം ചെയ്തു. കാർഷിക സർവകലാശാല അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ധൂർത്തിന്റെയും വിളനിലമായി മാറിയിരിക്കുകയാണെന്ന് അഭിലാഷ് കുറ്റപ്പെടുത്തി. ഇടതുപക്ഷ സംഘടനയിൽപ്പെട്ട ഉദ്യോഗസ്ഥരാണ് അതിന് ഒത്താശ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടിശ്ശികയായ ആറു ഗടു ക്ഷേമ ബത്ത 18% ഉടൻ അനുവദിക്കുക, ശമ്പള പരിഷ്‌കരണ കുടിശ്ശിക ഉടൻ നൽകുക, മെഡിസപ്പ് പദ്ധതി ഫലപ്രദമാക്കുക, ആഭ്യന്തര നിയമന നടപടികൾ ത്വരിതപ്പെടുത്തുക, രണ്ടരവർഷമായി നിർത്തിവച്ചിരിക്കുന്ന ആശ്രിത നിയമനങ്ങൾ ഉടൻ നടത്തുക തുടങ്ങി പതിനാറോളം ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ നിൽപ്പ് സമരം നടത്തിയത്. പ്രസിഡന്റ് റിൻസോ വി വർഗീസ് അധ്യക്ഷനായിരുന്നു.  ചാലക്കുടി എംഎൽഎ ടി.ജെ സനീഷ് കുമാർ മുഖ്യാതിഥിയായിരുന്നു. എംപ്ലോയീസ് യൂണിയൻ ഭാരവാഹികളായ ജനറൽ സെക്രട്ടറി ജോൺ കോശി, ട്രഷറർ ജിജു, കെ.ഡി ബാബു, ബീന കെ.എസ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത സംസാരിച്ചു.



 

Post a Comment

0 Comments