ഒ.സി. കെയർ കാരുണ്യ പദ്ധതിക്ക് വിലങ്ങന്നൂരിൽ തുടക്കമായി


പീച്ചി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മക്കായി വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയന്റെ നേതൃത്വത്തിൽ ഒ.സി. കെയർ കാരുണ്യ പദ്ധതിക്ക് വിലങ്ങന്നൂരിൽ തുടക്കമായി. ക്യാൻസർ രോഗിയായ പീച്ചി അമ്പലക്കുന്നത്ത് മുരുകന്റെ കുടുംബത്തിന് മരുന്നും, കീമോ ചെയ്യാൻ പോകുന്നതിനുള്ള യാത്ര ചിലവും നൽകിക്കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ആയിരം ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയാണ് സംഘടിപ്പിച്ചിട്ടുള്ളതെന്നും, വാർഡിൽ ദുരിതമനുഭവിക്കുന്ന നിർധനരായ മുഴുവൻ രോഗികൾക്കും ആവശ്യമുള്ള മരുന്നുകളും ഹോസ്പിറ്റലിൽ പോകുന്നതിനുള്ള യാത്രാ ചിലവുകളും സൗജന്യമായി നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും വാർഡ് മെമ്പർ പറഞ്ഞു. സുഹൃത്തുക്കളിൽ നിന്നും മറ്റു സുമനസ്സുകളുടെ സഹായത്തോടെയുമാണ് ഒ.സി കെയർ കാരുണ്യ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്നത് എന്നും ഷൈജു കുരിയൻ പറഞ്ഞു. 

ജോർജ്ജ് പൊടിപ്പാറ, പീച്ചി വാർഡ് മെമ്പർ ബാബു തോമസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശിവരാമൻ, കോൺഗ്രസ്സ് മുൻ മുണ്ഡലം പ്രസിഡന്റ് ഷിബു പോൾ, പൊതുപ്രവർത്തകരായ കുരിയാക്കോസ് ഫിലിപ്പ്, സജി താന്നിക്കൽ, ബിനു കെ.വി, ഷിബു പീറ്റർ, കെ.സി ചാക്കോ, കെ.എം.കുമാരൻ, സജി ആൻഡ്രൂസ്, ഷാജി പീറ്റർ , സുഗതകുമാർ, രമ ശശീധരൻ, അജോഷ് ഗർവ്വാസിസ്, ടിജി പീച്ചി, തങ്കച്ചൻ മേലേപുതുപ്പറമ്പിൽ എന്നിവർ പദ്ധതിയിൽ പങ്കെടുത്തു.




Post a Comment

0 Comments