പട്ടിക്കാട്. സെന്റ് അൽഫോൻസ പബ്ലിക് സ്‌കൂളിലെ കർഷക ദിനാചരണം മാനേജർ ഫാ. ജീജോ വള്ളൂപ്പാറ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ബാബു ജോസ് തട്ടിൽ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റും 2022-23 വർഷത്തെ മികച്ച കേര കർഷകനുള്ള പുരസ്‌കാര ജേതാവുമായ ബിജു നീലങ്കാവിലനെ ചടങ്ങിൽ ഉപഹാരം നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു. പി.ടി.എ. യുടെ നേതൃത്വത്തിൽ പൂർവകാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. സ്റ്റാഫ് സെക്രട്ടറി കവിത കെ., അധ്യാപകരായ നിമിഷ ജയരാജ്, ജെസ്സി ഇ.ഒ., അഖിൽ കുമാർ ടി.എ., ബിന്ദു വി ദേവസ്സി, മദർ പി.ടി.എ. പ്രസിഡന്റ് ജോർലി എബി തുടങ്ങിയവർ നേതൃത്വം നൽകി.

.jpeg)
0 Comments