പീച്ചി. വിലങ്ങന്നൂർ ചെന്നായ്പ്പാറ റോഡ് റീടാറിങ് നടത്തണം എന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി കെ രാജന് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ നിവേദനം നൽകി. വിലങ്ങന്നൂർ മുതൽ ആലിമുക്ക് വരെയുള്ള ഭാഗം റീടാറിങ് ചെയ്ത് സഞ്ചാരയോഗ്യമാക്കണം എന്നാവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. മലയോര ഹൈവേയുടെ ഭാഗമായി ഈ റോഡ് ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഭൂമി ഏറ്റെടുക്കുന്നതിനായി റോഡിന്റെ ഇരുഭാഗത്തും താമസിക്കുന്നവരുമായി പലതവണ ചർച്ചകൾ നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. മലയോര ഹൈവേ നിർമാണം വിലങ്ങന്നൂർ ചെന്നായപ്പാറ ഭാഗത്ത് ആരംഭിക്കുന്നതിന് കാലതാമസം എടുക്കുമെന്നതിനാൽ എത്രയും വേഗം റോഡ് റീടാറിങ് നടത്തി സഞ്ചാര യോഗ്യമാക്കണമെന്ന് വാർഡ് മെമ്പർ ആവശ്യപ്പെട്ടു.


0 Comments