കണ്ണാറ സ്‌കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി


കണ്ണാറ. എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂളിൽ ഹിരോഷിമ, നാഗസാക്കി ദിനാചരണം നടത്തി. വിദ്യാർഥികൾ ചേർന്ന് സഡാക്കോയുടെ കൊക്കുകൾ നിർമ്മിച്ചു. ലോകമെമ്പാടും സമാധാനത്തിന്റെ പ്രതീകമായി  അറിയപ്പെടുന്നവയാണ് സഡാക്കോയുടെ കൊക്കുകൾ എന്ന് അറിയപ്പെടുന്ന ഒറിഗാമി കടലാസ് കൊക്കുകൾ. ഹെഡ്മിസ്ട്രസ് മേഴ്‌സി വർഗീസ് ഹിരോഷിമ ദിനാചരണ സന്ദേശം നൽകി. ചിത്രലേഖ ടീച്ചർ ഹിരോഷിമ ദിനാചരണത്തിന്റെ പ്രസക്തിയെക്കുറിച്ച്  വിശദീകരിച്ചു. വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. 945 ആഗസ്റ്റ് 6 നാണ് ജപ്പാനിലെ ഹിരോഷിമയിൽ ലോകത്ത് ആദ്യമായി അമേരിക്ക അണുബോംബ് വർഷിച്ചത്. ആഗസ്റ്റ് 9ന് നാഗസാക്കിയിലും  അണുബോംബ് ഇട്ടു.




Post a Comment

0 Comments