പട്ടിക്കാട്. ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് എല്ലാ വീടുകളിലും സമാജം ആസ്ഥാനത്തും പതാകകൾ ഉയർത്തുന്നതിന്റെ ഉദ്ഘാടനം എസ്എൻ നഗറിൽ സമാജം പ്രസിഡന്റ് എം.എം. സത്യൻ നിർവഹിച്ചു. സെക്രട്ടറി എൻ.സി രാഹുൽ, ജോ.സെക്രട്ടറി സി.എം. രാജൻ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി.കെ ദിനേശ്, കെ.എ രാമകൃഷ്ണൻ, സി.എം ഉണ്ണികൃഷ്ണൻ, മാതൃസമാജം സെക്രട്ടറി സൗമിനി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ശോഭ, രുഗ്മണി, ഇന്ദിര, സമാജം അംഗങ്ങായ ഹരിദാസ്, വിശ്വനാഥൻ, അലൻ, അരുൺകുമാർ, ബാലസമാജം അംഗങ്ങൾ ദേവാനന്ദ്, ശിവന്യ, വേദശ്രീ എന്നിവരും പങ്കെടുത്തു.


0 Comments