ഗൾഫ് കപ്പ് ട്വന്റി 20: കുവൈത്ത് ടീമിൽ ബാറ്റ്‌സ്മാനായി ആൽപ്പാറ സ്വദേശി ക്ലിന്റോ വേലൂക്കാരൻ


പട്ടിക്കാട്. ഖത്തറിൽ നടക്കുന്ന ഗൾഫ് കപ്പ് ട്വന്റി 20 മത്സരത്തിൽ കുവൈത്ത് ടീം ബാറ്റ്‌സ്മാനായി ആൽപ്പാറ വേലൂക്കാരൻ വീട്ടിൽ ആന്റോ മകൻ ക്ലിന്റോ വേലൂക്കാരൻ നാളെ ഗ്രൗണ്ടിൽ ഇറങ്ങും. 

ഗൾഫ് സൗഹൃദ രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന പ്രഥമ ഗൾഫ് ട്വന്റി 20 മത്സരങ്ങൾ നാളെ ആരംഭിക്കും. ഇന്ത്യൻ സമയം വൈകീട്ട് 6.30നാണ് കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള മത്സരം. ബുധനാഴ്ച കുവൈത്ത് ടീം ഖത്തറിൽ എത്തി. ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം ആണ് വേദി. ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, യു.എ.ഇ, സൗദി അറേബ്യ എന്നീ ആറ് രാജ്യങ്ങൾ തമ്മിലാണ് മത്സരം. നേപ്പാളിൽ വെച്ച് നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിലും ക്ലിന്റോ കുവൈത്ത് ടീമിന് വേണ്ടി കളിക്കും.

കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി കുവൈത്തിലെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളിൽ സ്ഥരം കളിക്കാരനാണ് ക്ലിന്റോ. ആൽപ്പാറ വേലൂക്കാരൻ ആന്റോ മോളി ദമ്പതികളുടെ ഇളയ മകനാണ്.




Post a Comment

0 Comments