മോഹിനിയാട്ടം: ആവണി സന്തോഷിന് വൃന്ദ്രാണി അവാർഡ്


പട്ടിക്കാട്. കേരളത്തിൽ നിന്നും മോഹിനിയാട്ടത്തിന് ചെന്നൈയിലെ ലാസ്യ ഡാൻസ് പ്രൈവറ്റ് ലിമിറ്റഡ് ഏർപ്പെടുത്തിയ വൃന്ദ്രാണി അവാർഡ് പട്ടിക്കാട് സ്വദേശിനി ആവണി സന്തോഷിന് ലഭിച്ചു.  സെപ്തംബർ 3 ന് ചെന്നൈ മ്യൂസിക് അക്കാദമിയിൽ നടന്ന പരിപാടിയിൽ വെച്ച് പത്മശ്രീ നല്ലി കുപ്പു സ്വാമി ചെട്ടിയാരിൽ നിന്നും ആവണി അവാർഡ് ഏറ്റുവാങ്ങി. 

പട്ടിക്കാട്  കമ്പിളി വീട്ടിൽ സന്തോഷിന്റെയും ഷീബയുടെയും മകളായ ആവണി കാലടി ശ്രീ ശങ്കരാചര്യ യൂണിവേഴ്‌സിറ്റി യിൽ നിന്നും മോഹിനിയാട്ടത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 2013 മുതൽ 18 വരെ സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിൽ കേരള നടനം, സംഘ നൃത്തം, മോണോ ആക്ട് നീ ഇനങ്ങളിൽ ഒന്നാം സ്ഥാനങ്ങൾ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. അമേരിക്കയിലുള്ള ഡോക്ടർ സുനന്ദ നായരുടെ കീഴിൽ മോഹിനിയാട്ടം അഭ്യസനം തുടരുന്ന ആവണി ഓൺലൈൻ നൃത്ത പരിശീലന ക്ലാസ്സുകളും നടത്തുന്നുണ്ട്.



Post a Comment

0 Comments