പൊള്ളലേറ്റ് മരിച്ചത് താളിക്കോട് ജീവൻ ജ്യോതി സ്‌കൂളിലെ വിദ്യാർത്ഥി


മണ്ണുത്തി. ചിറക്കക്കോട് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ മരിച്ച കൊട്ടേക്കാടൻ ജോജിയുടെ മകൻ ടെണ്ടുൽക്കർ (12) താളിക്കോട് ജീവൻ ജ്യോതി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. പഠനത്തിലും മറ്റ് പഠനേതര പ്രവർത്തനങ്ങളിലും ഏറെ മുന്നിൽ നിന്നിരുന്ന വിദ്യാർത്ഥിയുടെ ദാരുണമായ മരണത്തിന്റെ ഞെട്ടലിലാണ് അധ്യാപകരും സഹപാഠികളും. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ പിതാവ് ജോജിയും മരിച്ചു. മാതാവ് ലിജി (32) ജോജിയുടെ പിതാവ് ജോൺസൺ എന്നിവർ ചികിത്സയിലാണ്.




Post a Comment

0 Comments