'തിരികെ 2008': പൂർവ വിദ്യാർഥി സംഗമം നടത്തി


പീച്ചി. പീച്ചി ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ 2006-08 കാലഘട്ടത്തിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ പുനർസംഗമം 'തിരികെ 2008' എന്ന പേരിൽ നടത്തി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി അധ്യാപകനായ മുരളി ഉദ്ഘാടനം ചെയ്തു. അന്നത്തെ കോമേഴ്‌സ്, ഹ്യുമാനിറ്റീസ് അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. അധ്യാപകരായ ഷീന, ബിജി, ഷീന എന്നിവരും പരിപാടിയുടെ പ്രസിഡന്റ് നിതിൻ പൗലോസ്, സെക്രട്ടറി ബേസിൽ പൗലോസ്, ട്രഷറർ നിതോഷ് ശിവൻ എന്നിവരും സംസാരിച്ചു.




Post a Comment

0 Comments