പട്ടിക്കാട് സെന്റ് അൽഫോൻസ സ്‌കൂളിൽ ലോക മുളദിനാചരണം നടത്തി


പട്ടിക്കാട്. സെപ്തംബർ 18 ലോക മുളദിനാചരണത്തോടനുബന്ധിച്ച് പട്ടിക്കാട്ട് സെന്റ് അൽഫോൻസ പബ്ലിക് സ്‌കൂളിലെ എക്കോ ക്ലബിന്റെ നേതൃത്വത്തിൽ വേലൂപ്പാടം കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ മുളങ്കാടും, മുളകളുടെ പ്രോസസിങ്ങ് യൂണിറ്റും സന്ദർശിച്ചു. 71 തരം വിവിധ മുളകളും, അവയുടെ പ്രത്യേകതകളും കുട്ടികൾ മനസ്സിലാക്കി. ഇൻസ്റ്റിറ്റിയൂട്ട് ഓഫീസർ ഇൻ ചാർജ് ജിനീഷ് സി.വി. ക്ലാസ്സെടുത്തു. പ്രിൻസിപ്പൽ ബാബു ജോസ് തട്ടിൽ, അധ്യാപകരായ നിമിഷ കെ.ആർ, അനു  ഫ്രാൻസിസ്, അഖിൽകുമാർ ടി.എ തുടങ്ങിയവർ നേതൃത്വം നൽകി.




Post a Comment

0 Comments