ടി.എം ജേക്കബിന്റെ 73-ാം ജന്മദിനം ആഘോഷിച്ചു

തൃശൂർ. മുൻ മന്ത്രി ടി.എം ജേക്കബിന്റെ 73-ാം ജന്മദിനം തൃശൂർ ടി.എം. ജേക്കബ് മെമ്മേറിയൽ ഹിളിൽവെച്ച് ആഘോഷിച്ചു. കേരളാ കോൺഗ്രസ് ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആർ ഗിരിജൻ പരിപാടി ഉദ്ഘാടനം ചെയ്തു. കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയും അകാലത്തിൽ പൊലിഞ്ഞു പോയ അതുല്യ പ്രതിഭയുമായിരുന്നു ടി.എം ജേക്കബ് എന്ന് അദ്ദേഹം അനുസ്മരിച്ചു. പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് സോമൻ കൊളപ്പാറ അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.പി ജെയിംസ്, വസന്തൻ ചിയ്യാരം, ഷാജു വടക്കൻ, ജോൺ അടുപാറ, കെ.എം ജയന്തി, കുമാരി കൃഷ്ണൻകുട്ടി, ശാലിനി സുകുമാരൻ, സി.ഒ. എൽദോസ്, യൂ.എസ് വിഷ്ണു, സി.എം കൃഷ്ണകുമാർ, കെ.കെ സുകുമാരൻ, സാം തോംസൺ തുടങ്ങിയവർ പ്രസംഗിച്ചു.



Post a Comment

0 Comments