സൈലന്റ് നഗർ റെസിഡൻഷ്യൽ അസോസിയേഷന് വനിതാ നേതൃത്വം


പട്ടിക്കാട്. സൈലന്റ് നഗർ റെസിഡൻഷ്യൽ അസോസിയേഷൻ വാർഷിക പൊതുയോഗം ചേർന്നു. കഴിഞ്ഞ 13 വർഷമായി പ്രവർത്തിക്കുന്ന അസോസിയേഷന്റെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് ഉഷ കെ.എം., സെക്രട്ടറി അനിമോൾ ജോസഫ്, ട്രഷറർ ജെസി ജോമോൻ എന്നിവരെ തിരഞ്ഞെടുത്തു. മൂന്ന് പേരും അധ്യാപകരാണ്. വനിതകൾക്ക് പ്രാധാന്യം നൽകി അവരെ മുൻനിരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് നേതൃനിരയിലേക്ക് മൂന്ന് വനിത അധ്യാപകരെ തിരഞ്ഞെടുത്തതെന്ന് സ്ഥാപക പ്രസിഡന്റ് എം.എം. വത്സൻ പറഞ്ഞു.




Post a Comment

0 Comments