ജയൻ ചെമ്പുത്രക്ക് മകരജ്യോതി സുവർണ്ണമുദ്ര പുരസ്‌കാരം


പട്ടിക്കാട്. അന്തിക്കാട് അയ്യപ്പസേവാസമിതി ഏർപ്പെടുത്തിയ മകരജ്യോതി സുവർണ്ണമുദ്ര പുരസ്‌കാരം ശാസ്താംപാട്ട് കലാകാരൻ ജയൻ ചെമ്പൂത്രയ്ക്ക് ലഭിച്ചു. സെപ്റ്റംബർ 17ന് അന്തിക്കാട് യുഎഇ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കാനാട്ടുകര ദേവസ്ഥാനം മഠാധിപതി ഉണ്ണി ദാമോദരൻ പുരസ്‌കാരം സമ്മാനിച്ചു. അയ്യപ്പ സേവാസമിതി വർഷംതോറും നടത്തിവരാറുള്ള അഖില കേരള ശാസ്താംപാട്ടുത്സവത്തിന്റെ ഭാഗമായാണ് ജയനെ പുരസ്‌കാരം നൽകി ആദരിച്ചത്. കഴിഞ്ഞ 35 വർഷങ്ങളായി ജയന്റെ നേതൃത്വത്തിലുള്ള ശാസ്താംപാട്ട് സംഘം കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലെ ഉത്സവ ആഘോഷങ്ങളിൽ പ്രമുഖ പങ്ക് വഹിക്കുന്നുണ്ട്. ഒട്ടേറെ ആദരവുകളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഹൈക്കോടതി അഭിഭാഷക സംഘടന ഏർപ്പെടുത്തിയ മലയാളി മുദ്ര പുരസ്‌കാരം, മച്ചാട് ഗുരുസ്മരണ ഉടുക്കു വാദ്യസംഘത്തിന്റെ എം.ഡി മേനോൻ സ്മാരക പുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്. ചെമ്പൂത്ര നന്മ ഗ്രാമീണ ഐക്യവേദിയുടെ ജോ. സെക്രട്ടറി കൂടിയാണ് ജയൻ.




Post a Comment

0 Comments