പട്ടിക്കാട്. താളിക്കോട് പുളിഞ്ചോട് സെന്ററിൽ വെച്ചിരുന്ന കോൺഗ്രസിന്റെ കൊടിക്കാലും ഫ്‌ളക്‌സ് ബോർഡും നശിപ്പിച്ച സംഭവത്തിൽ പീച്ചി പ്രിൻസിപ്പൽ എസ്‌ഐ ബിപിൻ ബി നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലം സന്ദർശിച്ചു. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പോലീസ് ഉറപ്പ് നൽകിയതായി മുൻ പഞ്ചായത്തംഗം ഷിജോ പി ചാക്കോ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ സ്‌നേഹ വിലാസൻ താളിക്കോട്, എ.എൻ അനിൽകുമാർ, സ്‌ക്കറിയ മണലിക്കൽ, പരമേശ്വരൻ കുറുമാംമ്പുഴ, മുരളി കുറുപ്പത്ത് പറമ്പിൽ, ഔസേപ്പച്ചൻ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.


0 Comments