പട്ടിക്കാട്. ചാണോത്ത് വെച്ച് പട്ടിക്കാട് ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. പീച്ചി യൂണിയൻ പ്രാർത്ഥന ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ പീച്ചി യൂണിയൻ സെക്രട്ടറി പി.കെ. സന്തോഷ് ഭദ്രദീപം തെളിയിച്ചു. പ്രസിഡന്റ് വി.ആർ. പ്രേമരാജൻ അധ്യക്ഷനായിരുന്നു. ശാഖ സെക്രട്ടറി പ്രസന്നൻ കമ്പിളി, സുരേന്ദ്രൻ, ശ്രീവല്ലി, ദീപ പ്രേമരാജ് എന്നിവർ സംസാരിച്ചു. പ്രസാദ ഊട്ടും ഉണ്ടായിരുന്നു.


0 Comments