പട്ടിക്കാട്. പാണഞ്ചേരി മഹിളാ കോൺഗ്രസിന്റെയും മഹിളാ സേവാദളിന്റെയും ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. യുഡിഎഫ് ജില്ലാ ചെയർമാൻ എംപി വിൻസെന്റ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി മണ്ഡലം മഹിള കോൺഗ്രസ് പ്രസിഡന്റ് റീന മേരി ജോൺ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വച്ച് പാണഞ്ചേരി പഞ്ചായത്തിലെ മികച്ച നെല്ല് കർഷകനുള്ള അവാർഡ് നേടിയ എ.സി മത്തായിയെ അനുമോദിച്ചു.
കെപിസിസി അംഗം ലീലാമ്മ തോമസ്, പാണഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ.എൻ വിജയകുമാർ, മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.സി അഭിലാഷ്, മണ്ഡലം പ്രസിഡന്റ്മാരായ ബാബു തോമസ്, കെ.പി ചാക്കോച്ചൻ, സി.വി ജോസ്, ലിസി തിമോത്തി, ഓമനശങ്കർ, വി.ബി. ചന്ദ്രൻ, ടി.വി ജോൺ, ജയ്‌മോൾ, തിമോത്തി സി പാർലികാടൻ, കെ.എം പൗലോസ്, കെ.ബി ലിബിഷ്, ലോറൻസ് എന്നിവർ പ്രസംഗിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സുശീല രാജൻ, ബ്ലോക്ക് പ്രസിഡന്റ് മിനി നിജോ, സെക്രട്ടറി ബിന്ദു ബിജു, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ബാബു പാണംകുടി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. മുതിർന്ന മഹിളാ കോൺഗ്രസ് നേതാക്കളായ ലീലാമ്മ തോമസ്, സീത മണി ജനാർദ്ദനൻ, സുശീല എന്നിവർക്ക് എം.പി വിൻസെന്റ് ഓണപുടവ നൽകി അനുമോദിച്ചു.


0 Comments