അധ്യാപകർക്ക് ആദരവേകി വൈസ്‌മെൻസ് ക്ലബ്ബിന്റെ ഓണാഘോഷം


പട്ടിക്കാട്. വൈസ് മെൻസ് ഇന്റർ നാഷണൽ പാണഞ്ചേരി ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികൾ ഡിസ്ട്രിക്ട് ഗവർണ്ണർ ജോജു വർക്കി ഉദ്ഘാടനം ചെയ്തു. ഓണാഘോഷ പരിപാടികളുടെ ഭാഗമായി അധ്യാപകരായ ലീലാമ്മ തോമസ്, എൽസി ജോയ് ജോൺ, മിഥു എൽദോസ്, ധന്യ ജോഫി, അഞ്ജു റെജി എന്നിവരെ ആദരിച്ചു. 'പ്രകൃതിയെ സ്‌നേഹിക്കാം, ജനങ്ങളെ സ്‌നേഹിക്കാം' എന്ന സന്ദേശമുയർത്തി മോട്ടോർസൈക്കിളിൽ ഭാരത പര്യടനം നടത്തിയ പ്രസീദ് പടിക്കലത്തിനെയും ആദരിച്ചു. വൈസ്‌മെൻ ഇന്റർനാഷ്ണൽ മുൻ റീജ്യണൽ ഡയറക്ടർ ജോസ് തെറ്റയിൽ അധ്യാപകർക്ക് ആദരവേദി. വൈസ് മെൻസ് ക്ലബ്ബ് പ്രസിഡന്റ് ജോഫി ജേക്കബ് പ്രസീദിന് ഉപഹാരം സമ്മാനിച്ചു. സി.കെ.ഷാജു, തോമസ് വലിയമറ്റം, ഷിബു വർഗ്ഗീസ്, റെജി നെല്ലിക്കൽ, ബാബു കൊള്ളന്നൂർ, ബിജു പൊൻമാണി തുടങ്ങിയവർ സംസാരിച്ചു.




Post a Comment

0 Comments