ചിറക്കക്കോട് പിതാവ് മകനേയും കുടുംബത്തേയും തീ കൊളുത്തി: ദമ്പതികളുടെ നില ഗുരുതരം


മണ്ണുത്തി. ചിറക്കക്കോട് പിതാവ് മകനേയും കുടുംബത്തേയും പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഗുരുതരമായി പരിക്കേറ്റ കൊട്ടേക്കാടൻ വീട്ടിൽ ജോജി (38), ഭാര്യ ലിജി (32), മകൻ ടെണ്ടുൽക്കർ (12) എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പിതാവ് ജോൺസനും ചികിത്സയിലാണ്. 

ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. കുടുംബ വഴക്കാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് ജോൺസൺ മകനേയും കുടുംബത്തേയും തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. അച്ഛനും മകനും തമ്മിൽ വഴക്കുകൾ ഉണ്ടാകാറുണ്ടെന്ന് പരിസരവാസികൾ പറയുന്നു. സംഭവത്തിൽ മണ്ണുത്തി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




Post a Comment

0 Comments