തൃശൂർ. ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് സഹായവുമായി കേരള പോലീസ് രംഗത്തെത്തി. ഭക്ഷണം, മരുന്ന് തുടങ്ങിയവ എത്തിച്ചു നൽകുക, യാത്രസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുക, പരാതികൾ അതിവേഗം പരിഹരിച്ചു നൽകുക, കൗൺസിലിങ്ങ്, പഠനം, പുനരധിവാസം തുടങ്ങിയ മേഖലകളിലുള്ള സഹായങ്ങൾ എന്നിവയാണ് കേരള പോലീസ് ചെയ്തു നൽകുക. കൂടാതെ മറ്റ് സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംശയ നിവാരണവും വയോധികരെ അങ്ങോട്ടു വിളിച്ച് കേരള പോലീസിന്റെ ക്ഷേമാന്വേഷണവും ഇതിന്റെ ഭാഗമായി നടത്തും.
മുതിർന്ന പൌരൻമാർക്ക് സഹായത്തിനായി വിളിക്കാം: 9497900035, 9497900045.


0 Comments