ചിറക്കക്കോട് പൊള്ളലേറ്റ രണ്ടുപേർ മരിച്ചു


മണ്ണുത്തി. ചിറക്കക്കോട് പിതാവ് മകനേയും കുടുംബത്തേയും പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ ജോജി (38), മകൻ ടെണ്ടുൽക്കർ (12) എന്നിവർ മരിച്ചു. ജോജിയുടെ ഭാര്യ ലിജി (32) ജോജിയുടെ പിതാവ് ജോൺസൺ എന്നിവർ ചികിത്സയിലാണ്.

ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. കുടുംബ വഴക്കാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് ജോൺസൺ മകനേയും കുടുംബത്തേയും തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. അച്ഛനും മകനും തമ്മിൽ വഴക്കുകൾ ഉണ്ടാകാറുണ്ടെന്ന് പരിസരവാസികൾ പറയുന്നു. സംഭവത്തിൽ മണ്ണുത്തി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





Post a Comment

0 Comments