എഐഡിഡബ്ല്യുഎ പാണഞ്ചേരി മേഖല കാൽനട പ്രചരണ ജാഥ നടത്തി


പീച്ചി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായി പാണഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ നടത്തി. പട്ടിക്കാട് സെന്ററിൽ നിന്നും ആരംഭിച്ച ജാഥ എഐഡിഡബ്ല്യുഎ ഏരിയ സെക്രട്ടറി പ്രിയ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി എഐഡിഡബ്ല്യുഎ മുന്നോട്ട് പോകുമെന്നും കേരളത്തിൽ ഓരോ സ്ത്രീകളും സുരക്ഷിതരാണെന്നും പ്രിയ മണികണ്ഠൻ പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷയായിരുന്നു. ജാഥ ചുവന്നമണ്ണ് സെന്ററിൽ സമാപിക്കും. ജാഥ ക്യാപ്റ്റൻ ആനി ജോയ്, വൈസ് ക്യാപ്റ്റൻ മിനി ജോണി, മാനേജർ അന്നമ്മ എന്നിവർ നേതൃത്വം നൽകി.


Post a Comment

0 Comments