തിരുവനന്തപുരം. നിപ രോഗം പകരാതിരിക്കാൻ മുൻകരുതലുകൾ വേണമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അറിയിച്ചു.
എൻ95 മാസ്‌ക് ശരിയായി ധരിക്കുക, ശാരീരിക അകലം പാലിക്കുക, ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക, സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക, നിലത്തുവീണു കിടക്കുന്നതോ പക്ഷികളും മൃഗങ്ങളും കടിച്ചിട്ടുളളതോ ആയ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാതിരിക്കുക, വവ്വാലുകൾ കാണപ്പെടുന്ന പ്രദേശങ്ങളിൽ തെങ്ങ്, പന എന്നിവയിൽ നിന്നും ലഭിക്കുന്ന, തുറന്ന പാത്രങ്ങളിൽ ശേഖരിക്കുന്ന കള്ള് ഉപയോഗിക്കാതിരിക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക, രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക എന്നീ നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്.


0 Comments