ഗ്രാമീണ തൊഴിലാളി സംഘടന ചികിത്സാ സഹായം വിതരണം ചെയ്തു


പട്ടിക്കാട്. ഗ്രാമീണ തൊഴിലാളി സംഘടനയുടെ നേതൃത്വത്തിൽ ചികിത്സാ സഹായം വിതരണം ചെയ്തു. വിധവ സംഘടന ജില്ലാ പ്രസിഡന്റ് കെ.വി ലളിത സംഘടനയുടെ ആദ്യ വൈദ്യ സഹായം ക്യാൻസർ രോഗിയായ അംഗത്തിന് കൈമാറി. ജില്ലാ പ്രസിഡന്റ് ജിനേഷ് ചെമ്പൂത്ര അധ്യക്ഷനായിരുന്നു. പാണഞ്ചേരി മേഖലാ പ്രസിഡന്റ് ശരത്ത്, ലോട്ടറി തൊഴിലാളി പാണഞ്ചേരി മേഖലാ പ്രസിഡന്റ് ഷണ്മുഖൻ, പാണഞ്ചേരി മേഖല സെക്രട്ടറി രതി, മേഖല വൈസ് പ്രസിഡന്റ് വിനീഷ്, മേഖലാ സെക്രട്ടറി അനൂപ്, മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.





Post a Comment

0 Comments