കോരംകുളം ക്ഷേത്രത്തിൽ വിളക്ക് കുറിച്ചു


പട്ടിക്കാട്. തെക്കുംപാടം കോരംകുളം ക്ഷേത്രത്തിൽ വിളക്ക് കുറിച്ചു. നവംബർ 25നാണ് ദേശവിളക്ക്. ക്ഷേത്രം മേൽശാന്തിയുടെയും കമ്മറ്റി ഭാരവാഹികളുടെയും സാന്നിധ്യത്തിൽ വിളക്ക് ചാർത്ത് പെരുമ്പള്ളിശേരി ശശിയിൽ നിന്നും ക്ഷേത്രം പ്രസിഡന്റ് കെ.ബി ബിജു ഏറ്റുവാങ്ങി. 101 പേരുടെ താലം, ഭജന, ചുറ്റുവിളക്ക്, നിറമാല, വിശേഷാൽ പൂജകൾ, 1000 പേർക്ക് അന്നദാനം തുടങ്ങിയ ചടങ്ങുകൾ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.




Post a Comment

0 Comments