കണ്ണാറ. അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന എ.ജി. സുബിൻകുമാറിന് യാത്രയയപ്പ് നൽകി. കർഷകസംഘം മേഖലാ സെക്രട്ടറിയായ സുബിൻകുമാർ പീച്ചി മേഖലയെ പ്രതിനിധീകരിച്ചാണ് കടന്നുപോകുന്നത്. രാജ്യത്തെ റബറിന്റെ വിലയിടിവ് തടയുക, നാളികേര പ്രതിസന്ധി തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നാളെ (വ്യാഴാഴ്ച) മാർച്ച് നടത്തുന്നത്. വി.സി സുജിത്, ഇ.എം വർഗ്ഗീസ്, കെ.വി. അനിത, ശിവപ്രശോഭ് എന്നിവർ സംസാരിച്ചു.


0 Comments