വാണിയംപാറ സിപിഐ, എഐടിയുസി ഓഫീസിന് തറക്കല്ലിട്ടു


പട്ടിക്കാട്. വാണിയമ്പാറയിൽ നിർമ്മാണം ആരംഭിക്കുന്ന സിപിഐ, എഐടിയുസി ഓഫീസിന് റവന്യൂ മന്ത്രി കെ.രാജൻ തറക്കല്ലിട്ടു. പഴയ ഓഫീസ് ഉണ്ടായിരുന്ന സ്ഥലത്താണ് പുതിയ ബിൽഡിംഗ് പണിയുന്നത്. യൂണിയൻ പ്രസിഡന്റ് അബ്ബാസ് അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.എ അബുബക്കർ, സിപിഐ മണ്ഡലം സെക്രട്ടറി പി.ഡി. റെജി, സിപിഐ ലോക്കൽ അസി.സെക്രട്ടറി ദിനേഷ്, വാണിയമ്പാറ സിഐടിയു പ്രസിഡന്റ് എൻ.കെ വിജൻകുട്ടി, പഞ്ചായത്തംഗം സുബൈദ അബൂബക്കർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.




Post a Comment

0 Comments