ആനവാരി അപകടത്തിൽ മരിച്ച മൂന്നുപേരുടെയും കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നൽകും: മന്ത്രി കെ. രാജൻ

തിരുവനന്തപുരം. ആനവാരിയിൽ പീച്ചി റിസർവോയറിൽ വഞ്ചി മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ട മൂന്നുപേരുടെയും കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാൻ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചതായി മന്ത്രി കെ രാജൻ അറിയിച്ചു. വാണിയംപാറ കൊള്ളിക്കാട് കൊട്ടിശ്ശേരിക്കുടിയിൽ പോൾസൻ മകൻ വിബിൻ, പ്രധാനി വീട്ടിൽ ഹനീഫ മകൻ നൗഷാദ് എന്ന സിറാജ്, ആറുമുഖൻ മകൻ അജിത്ത് എന്നിവരുടെ കുടുംബങ്ങൾക്കാണ് തുക നൽകുക. കഴിഞ്ഞ സെപ്റ്റംബർ നാലിനാണ്  കുടുംബങ്ങളുടെ ആശ്രയമായിരുന്ന ഈ മൂന്നു യുവാക്കൾ പീച്ചി റിസർവോയറിൽ ആനവാരിയിൽ വഞ്ചിമറിഞ്ഞ് മരണപ്പെട്ടത്.



Post a Comment

0 Comments