പട്ടിക്കാട്. തൃശ്ശൂരിൽ വച്ച് നടന്ന ജില്ലാ അത്‌ലറ്റിക്‌സ് മീറ്റിൽ മൂന്നിനങ്ങളിൽ സുവർണ്ണ നേട്ടത്തോടെ കുതിപ്പ് തുടരുകയാണ് പാണഞ്ചേരിയുടെ കായിക പ്രതിഭ വഴുക്കുംപാറ സ്വദേശിനി അശ്വതി മനോജ്. സെപ്തംബർ 16 ന് ശനിയാഴ്ച നടന്ന 80 മീറ്റർ ഹർഡിൽസ്, 4x100 മീറ്റർ റിലേ, ലോങ് ജംപ് എന്നിവയിലാണ് അശ്വതി സ്വർണക്കൊയ്ത്ത് നടത്തിയത്. ഹർഡിൽസിൽ മീറ്റ് റെക്കോർഡോടെയാണ് സ്വർണ്ണം. ഇതോടെ ഒക്ടോബറിൽ കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന അത്‌ലറ്റിക്‌സ് മീറ്റിൽ പങ്കെടുക്കാൻ അശ്വതി യോഗ്യത നേടി. തൃശൂർ ആന്റോസ് അക്കാദമിക്ക് വേണ്ടിയാണ് അശ്വതി മത്സരിച്ചത്.


0 Comments