മയിലാട്ടുംപാറയിൽ തെങ്ങ് വീണ് വീടിന്റെ മേൽക്കൂര തകർന്നു


പീച്ചി. മയിലാട്ടുംപാറ വാർഡിലെ അംബേദ്ക്കർ കുന്നിൽ തെങ്ങ് വീണ് വീടിന്റെ മേൽക്കൂര തകർന്നു. പുത്തൻവീട്ടിൽ ഷംസുദ്ദീന്റെ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. ഓട് വീണ് ഷംസുദ്ദീന്റെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ശബ്ദം കേട്ട് ഓടി രക്ഷപെട്ടതിനാൽ വീടിനകത്ത് ഉണ്ടായിരുന്ന ഭാര്യയും കൊച്ചുമകനും പരിക്കേൽക്കാതെ രക്ഷപെട്ടു. 

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സമീപവാസിയായ തുരത്തേത്ത് കല്യാണിയുടെ പറമ്പിൽ നിൽക്കുന്ന തെങ്ങ് ഷംസുദ്ദീന്റെ വീടിന് മുകളിലേക്ക് കടപുഴകി വീണത്. സംഭവത്തെ തുടർന്ന് വാർഡ് മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ സ്ഥലത്തെത്തി. തെങ്ങ് മുറിച്ച് മാറ്റുന്നതിനുള്ള പണികൾ ആരംഭിച്ചതായി മെമ്പർ അറിയിച്ചു.




Post a Comment

0 Comments