കേരള കോൺഗ്രസ് എം പ്രവർത്തന ഫണ്ട് യോഗം ചേർന്നു


പട്ടിക്കാട്. കേരള കോൺഗ്രസ് എം പ്രവർത്തന ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട്  മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗം ജില്ല സെക്രട്ടറി തോമസ് മായാലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജു പാറപ്പുറം അധ്യക്ഷത വഹിച്ചു. ഫണ്ടിന്റെ വിജയത്തിനായി പ്രധാന കേന്ദ്രങ്ങളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കാനും എത്രയും വേഗം ഫണ്ട് സമാഹരിച്ച് സംസ്ഥാന നേതൃത്വത്തിന് കൈമാറാനും യോഗം തീരുമാനിച്ചതായി പ്രസിഡന്റ് പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗമായി  തെരഞ്ഞെടുക്കപ്പെട്ട ജോസ് മുട്ടത്തു കാട്ടിലിനെ യോഗത്തിൽ ആദരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ വി.പി ഏലിയാസ്, വാർഡ് പ്രസിഡന്റ് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് തങ്കച്ചൻ ആറ്റുപുറത്തിന്, രസീത് ബുക്ക് നൽകി രാജുപാറപ്പുറം പ്രവർത്തന ഫണ്ട് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments