കുതിരാനിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു


പട്ടിക്കാട്. കുതിരാൻ തുരങ്കത്തിന് സമീപം ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പടിഞ്ഞാറെ തുരങ്കമുഖത്തിന് സമീപം വെച്ച് നിയന്ത്രണം വിട്ട ബസ് ദേശീയപാതയിലെ കോൺക്രീറ്റ് ബാരിയറിൽ ഇടിച്ചു കയറുകയായിരുന്നു. കൊച്ചി നേവൽ ബേസിലെ ഉദ്യോഗസ്ഥരുമായി പോയിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. അപകടകാരണം വ്യക്തമല്ല. ദേശീയപാത റിക്കവറി വിങ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.




Post a Comment

0 Comments