മരുതു കുഴിയിൽ നിന്നാണ് വഞ്ചിയിൽ യാത്ര തുടങ്ങിയത്. ആനവാരിയിൽ അപകടം സംഭവിക്കുന്നതിന് തൊട്ടു മുമ്പ് ഇവർ വഞ്ചി കരയ്ക്ക് അടുപ്പിച്ചിരുന്നു. അപ്പോൾ ശിവപ്രസാദ് പുറത്തിറങ്ങി. മറ്റ് മൂന്നുപേരും വീണ്ടും റിസർവോയറിലേക്ക് തുഴഞ്ഞു നീങ്ങി. ഇതിനിടെയാണ് ഫൈബർ വഞ്ചി മറിഞ്ഞത്.
റിസർവോയറിൽ കൂടുതൽ ആഴമുള്ള പ്രദേശത്തു വെച്ചാണ് അപകടമുണ്ടായത്. രക്ഷപ്പെട്ട ശിവപ്രസാദ് സമീപത്ത് പ്രവർത്തിക്കുന്ന നഴ്സറിയിലെ തൊഴിലാളികളെ വിവരമറിയിച്ചതോടെയാണ് അപകട വാർത്ത പുറംലോകമറിഞ്ഞത്. ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജ, തഹസിൽദാർ ടി. ജയശ്രീ, എസിപി പി.എസ്.സുരേഷ്, പീച്ചി പോലീസ് പ്രിൻസിപ്പൽ എസ്ഐ ബിപിൻ പി നായർ, അഗ്നിശമനസേന, സ്കൂബ ഡൈവേഴ്സ് തുടങ്ങിയവർ സ്ഥലത്തെത്തിയിട്ടുണ്ട്.
ഒരു കിലോമീറ്ററിലേറെ റിസർവോയറിനരികിലൂടെ കാൽ നടയായി വേണം അപകട സ്ഥലത്ത് എത്താൻ. ലൈഫ് ബോട്ടും മറ്റ് സംവിധാനങ്ങളും ചുമന്ന് എത്തിക്കേണ്ടതുണ്ട്. നേരം ഇരുട്ടിയതോടെ വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തിന് തടസ്സമായിട്ടുണ്ട്.


0 Comments