കണ്ണാറ പള്ളിയിൽ വിശ്വാസ പരിശീലനദിനം ആഘോഷിച്ചു


കണ്ണാറ. സെന്റ് ജോസഫ് ഇടവകയിലെ വിശ്വാസ പരിശീലനദിനവും മെറിറ്റ്‌ഡേയും തൃശൂർ മേരിമാതാ മേജർ സെമിനാരിയിലെ പ്രൊഫസർ സാജൻ പിണ്ടിയാൻ ഉദ്ഘാടനം ചെയ്തു. ഇടവക വിശ്വാസ പരിശീലന ഡയറക്ടർ ഫാ.വർഗീസ് കരിപ്പേരി അധ്യക്ഷത വഹിച്ചു. വിശ്വാസ പരിശീലന രംഗത്ത് 35 വർഷം പൂർത്തിയാക്കിയ വർഗീസ് കൈമല, 25 വർഷം പൂർത്തീകരിച്ച റെജീന ഡേവിസ് വെട്ടത്ത്, മറ്റ് അധ്യാപകർ എന്നിവരെ ആദരിച്ചു. ബൈബിളിന്റെ കയ്യെഴുത്തു പ്രതി തയ്യാറാക്കിയ ആനി ജോസ് കോറാടൻ, വിശ്വാസ പരിശീലന പരീക്ഷകളിൽ ഒന്നും രണ്ടും റാങ്ക് നേടിയവർ, ഇടവകതലത്തിലും അതിരൂപത തലത്തിലും നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർ, എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർ എന്നിവരെ അനുമോദിച്ചു. ഫാ. സിന്റോ പൊറത്തൂർ അനുഗ്രഹപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ റെജീന ഡേവിസ്, പിടിഎ പ്രസിഡന്റ് പോൾസൺ നിരപ്പേൽ, ഇടവക ട്രസ്റ്റി ബൈജു കൂടലി, ബ്രദർ അൽജോ ആലപ്പാട്ട്, സജി ഉഴുന്നുംപുറം, തോമസ് കൈമല, ആൻ ടെസ്‌ന ജോൺ എന്നിവർ പ്രസംഗിച്ചു.




Post a Comment

0 Comments