നിർമ്മാണ തൊഴിലാളി ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി


തൃശൂർ. നിർമ്മാണ തൊഴിലാളി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി. സിഐടിയു അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗം എം.എം വർഗ്ഗീസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറെ കോട്ട ജങ്ഷനിൽ നിന്നാണ് പ്രകടനം ആരംഭിച്ചത്. യൂണിയൻ പ്രസിഡന്റ് കോന്നിക്കര പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഉല്ലാസ് കളക്കാട്, സിഡബ്ല്യുഎഫ്‌ഐ കേന്ദ്ര കമ്മറ്റി സെക്രട്ടറി ഷീല അലക്‌സ്, കേന്ദ്ര കമ്മിറ്റി അംഗം ലതാ ചന്ദ്രൻ, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി വിനോദ്, എ.സി വേലായുധൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എം.ആർ രാജൻ എന്നിവർ സംസാരിച്ചു.




Post a Comment

0 Comments