തൃശൂർ. മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ എന്നിവടങ്ങളിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രിക്ക് സമർപ്പിച്ചിരുന്ന പ്രൊപ്പോസലുകൾ അംഗീകരിച്ചതായി ടി.എൻ. പ്രതാപൻ എംപി അറിയിച്ചു. 15 ദിവസത്തിനകം എസ്റ്റിമേറ്റ് തയ്യാറാക്കി അംഗീകാരത്തിന് ദേശീയപാത അതോറിറ്റി ഡൽഹി ഹെഡ്ക്വാർട്ടേഴ്‌സിന് സമർപ്പിക്കുകയും ഒരു മാസത്തിനകം എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ച് ടെണ്ടർ നടപടികൾ ആരംഭിക്കുകയും ചെയ്യും. അതിനുശേഷം പണികൾ ആരംഭിക്കുമെന്നും ദേശീയപാത അതോറിറ്റിയുടെ പാലക്കാട് പ്രോജക്ട് ഡയറക്ടർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും എം.പി പറഞ്ഞു. എംപിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ ഉയർന്നുവന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് അടിപ്പാത നിർമ്മിക്കണമെന്ന പ്രപ്പോസൽ സമർപ്പിച്ചത്.


0 Comments