തൃശൂർ. ലോൺ ആപ്പുകളിൽ കുടുങ്ങി ആത്മഹത്യ ചെയ്തവരെക്കുറിച്ചും ആത്മഹത്യക്ക് ശ്രമിച്ചവരെക്കുറിച്ചുമുള്ള വാർത്തകർ ദിവസേന വന്നുകൊണ്ടിരിക്കുമ്പോൾ അതിനൊരു മുന്നറിയിപ്പുമായി കേരള പോലീസ്.
ലോൺ ആപ്പുകൾ മൊബൈൽഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിൽ സൂക്ഷിച്ചിട്ടുള്ള ഗ്യാലറി, കൂട്ടുകാരുടേയും, ബന്ധുക്കളുടേയും തുടങ്ങി എല്ലാവരുടേയും ഫോൺ നമ്പറുകൾ അവരുടെ കൈവശം എത്തിച്ചേരും. തുടർന്ന് ലോൺ അനുവദിച്ചതിന് ശേഷം അതിൽ നിന്നു തന്നെ അവർ അതിന്റെ പലിശ മുൻകൂറായി ഈടാക്കുകയും ചെയ്യും. നാലോ അഞ്ചോ ദിവസത്തിനകം തന്നെ അവർ ഫോണിൽ വിളിച്ചു തുടങ്ങും. മുതലും പലിശയും ചേർത്ത് എത്ര അടച്ചാലും തീരാത്ത ലോൺ ചതിക്കുഴിയിലേക്ക് ഒടുവിൽ എത്തിച്ചേരുകയും ചെയ്യും. ശല്യം സഹിക്കവയ്യാതെ അവരുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്താൽ പിന്നെ അടുത്ത നമ്പറിൽ നിന്നും വിളി തുടങ്ങും. ഫോണിൽ നിന്നും ശേഖരിച്ചിട്ടുള്ള ഫോട്ടോകളും, ചിത്രങ്ങളും മോർഫ് ചെയ്ത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇത്തരക്കാരുടെ രീതി.
കേവലം ഒരു ഫോട്ടോ മോർഫ് ചെയ്ത് അയച്ചെന്നു കരുതി മാനസികമായി ഒരിക്കലും തളർന്നുപോകരുതെന്നാണ് പോലീസിന്റെ നിർദ്ദേശം. ഭീഷണിപ്പെടുത്തി പണം ആവശ്യപെടുകയാണെങ്കിൽ അത് അനുസരിക്കേണ്ട ആവശ്യവുമില്ലെന്ന് അവർ പറയുന്നു. ചതിയിൽ പെട്ടെന്ന് മനസ്സിലായാൽ ഉടൻതന്നെ അടുത്ത പോലീസ് സ്‌റ്റേഷനിൽ പരാതി നൽകാവുന്നതാണ്. റിസർവ്വ് ബാങ്ക് അംഗീകാരമുള്ള ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു മാത്രമേ വായ്പ സ്വീകരിക്കാവൂ എന്നും പോലീസ് നിർദ്ദേശിക്കുന്നു.
ലോൺ ആപ്പ് കുറ്റകൃത്യങ്ങൾക്കെതിരെ കേരള പോലീസിന്റെ ഹെൽപ്പ് ലൈൻ നമ്പർ: 9497980900 (വാട്‌സ്ആപ്പ് മാത്രം).
സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് 24 മണിക്കൂർ ഹെൽപ്പ് ലൈൻ : 1930.
ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ്ങ് പോർട്ടൽ: cybercrime.gov.in
.jpg)

0 Comments