വിലങ്ങന്നൂർ. താമരവെള്ളച്ചാൽ വാർഡിലെ കോൺഗ്രസ് വാർഡ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ബാബു തോമസ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് വിനോദ് തേനംപറമ്പിൽ അധ്യക്ഷനായിരുന്നു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജി താന്നിക്കൽ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ട്രഷറർ ബി.എസ് എഡിസൺ പ്രസംഗിച്ചു. വാർഡ് പ്രസിഡന്റായി വിനോദ് തേനംപറമ്പിലിനെ തെരഞ്ഞെടുത്തു. കുര്യയാക്കോസ് ഫിലിപ്പ്, സുഗതകുമാർ, സജി താന്നിക്കൽ, സജി ആൻഡ്രുസ്, മണിക്കുട്ടൻ, ബി.എസ് എഡിസൺ എന്നിവരാണ് മറ്റ് ഭാരവാഹികൾ. ജോസ് ചുങ്കത്ത്, ഷാജി പീറ്റർ. ജയപ്രകാശ്, കൊച്ചുമാത്തു, ഷിബു പീറ്റർ, ആൽവിൻ, തുടങ്ങിയവരെ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.


0 Comments