പീച്ചി ഗവ എൽപി സ്‌കൂളിൽ വരയുത്സവം നടത്തി


പീച്ചി. സമഗ്ര ശിക്ഷ കേരളം ഒല്ലൂക്കര ബിആർസി യുടെ ആഭിമുഖ്യത്തിൽ കഥോത്സവത്തിന് ശേഷമുള്ള രണ്ടാമത്തെ ഉത്സവമായ വരയുത്സവം പീച്ചി ഗവ എൽപി സ്‌കൂളിൽ നടത്തി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി അനിത പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് കെ.എസ്. സുനീഷ്‌കുമാർ അധ്യക്ഷനായിരുന്നു. ബിആർസി ഒല്ലൂക്കര ട്രെയ്‌നർ വി.വി. ബിജുമോൻ മുഖ്യാതിഥിയായിരുന്നു. ബിആർസി അധ്യാപിക എം.എസ്. ദിവ്യ പദ്ധതി വിശദീകരണം നടത്തി. കുട്ടികൾ തയ്യാറാക്കിയ ചിത്രങ്ങളുടെ പ്രദർശനവും നടന്നു. തുറന്നിട്ട ജാലകത്തിലൂടെയുള്ള വര, പ്രകൃതിയിലെ വസ്തുക്കൾ ഉപയോഗിച്ചുള്ള വര എന്നിവ കുട്ടികൾ നടത്തി.

പ്രധാന അധ്യാപിക കെ.ജെ. ടെസ്സി, ഒഎസ്എ, എസ്എംസി പ്രതിനിധി എം.ജെ. സിജു, അദ്ധ്യാപരായ മിനി കെ. ജെ, ശാലിനി, എംപിടിഎ പ്രസിഡന്റ് രഞ്ജിത എന്നിവർ സംസാരിച്ചു.




Post a Comment

0 Comments