മകനെയും കൊച്ചുമകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ജോൺസൻ മരിച്ചു


മണ്ണുത്തി. ചിറക്കക്കോട് മകനെയും കൊച്ചുമകനെയും തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കൊട്ടേക്കാടൻ ജോൺസൻ (72) മരിച്ചു.

സെപ്തംബർ 13 ബുധനാഴ്ച അർധരാത്രിയാണ് മകനും കുടുംബവും കിടന്നിരുന്ന മുറിയുടെ ജനൽ തിക്കിത്തുറന്ന ജോൺസൻ അവർക്കുനേരെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. തുടർന്ന് വീടിന് മുകളിലെ ടെറസിൽ വിഷം കഴിച്ച നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. തീ കൊളുത്തുന്നതിനിയെ ഇയാൾക്കും പൊള്ളലേറ്റിരുന്നു. ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്ന ജോൺസൻ ഇന്ന് വൈകീട്ടോടെയാണ് മരിച്ചത്.

മകൻ ജോജി (40), കൊച്ചുമകൻ ടെണ്ടുൽക്കർ (12) എന്നിവർ വ്യാഴാഴ്ച മരണപ്പെട്ടിരുന്നു. മകന്റെ ഭാര്യ ലിജി (34) ഗുരുതരാവസ്ഥയിൽ ഇപ്പോഴും എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്. 





Post a Comment

0 Comments