ആറാംകല്ലിൽ ബൈക്ക് അപകടം: പാണഞ്ചേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം


പട്ടിക്കാട്. ദേശീയപാതയിൽ ആറാംകല്ലിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. പാണഞ്ചേരി താറ്റാട്ട് വീട്ടിൽ വിഷ്ണു (27) ആണ് മരിച്ചത്. പാണഞ്ചേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ടി. രാജപ്പന്റെ മകനാണ്. 

ബുധനാഴ്ച രാത്രി 10 മണിയോടെ മണ്ണുത്തിയിൽ നിന്നും പാണഞ്ചേരിക്ക് വരുന്ന വഴിയാണ് അപകടം ഉണ്ടായത്. അപകട കാരണം വ്യക്തമല്ല. സ്പീഡ് ട്രാക്കിനോട് ചേർന്നുള്ള കോൺക്രീറ്റ് ഡിവൈഡറിൽ തലയിടിച്ചാണ് മരണം സംഭവിച്ചിട്ടുള്ളത്. തലയിൽ ആഴത്തിലുള്ള മുറിവ് ഉണ്ട്. മണ്ണുത്തി പോലീസും ദേശീയപാത അതോറിറ്റി റിക്കവറി വിങും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.





Post a Comment

0 Comments