മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു


പട്ടിക്കാട്. കേരള സർക്കാർ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന 2023-24 വർഷത്തെ ജനകീയ മത്സ്യ കൃഷി കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. നിലവിൽ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുളങ്ങളിലേക്കുമുള്ള മത്സ്യ കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. സൗജന്യമായി 130 കർഷകർക്ക് മത്സ്യക്കുഞ്ഞുങ്ങളെ നൽകി. ആകെ 11.54 വിസ്തീർണമുള്ള 130 കുളങ്ങളിലേക്കാണ് 73750 കാർപ്പ് ഇനത്തിൽപ്പെട്ട മത്സ്യ കുഞ്ഞുങ്ങളെ സൗജന്യമായി വിതരണം ചെയ്തത്. പഞ്ചായത്തംഗം രേഷ്മ സജീഷ്, അക്വാകൾച്ചർ പ്രമോട്ടർ പ്രദീപ്, മത്സ്യകർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.





Post a Comment

0 Comments