കൗമാരത്തിന്റെ കലാവേദിയായി 'തകധിമി 2023' പട്ടിക്കാട് സ്‌കൂൾ കലോത്സവം


പട്ടിക്കാട്. ആസ്വാദകർക്ക് ആനന്ദാനുഭവമായി പട്ടിക്കാട് ഗവ ഹയർ സെക്കൻഡറി സ്‌കൂളിലെ കലോത്സവം 'തകധിമി 2023'. 24 ഇനങ്ങളിലായി അറുനൂറിലേറെ കുട്ടികൾ മാറ്റുരച്ച കലോത്സവം കൗമാരത്തിന്റെ കലാവേദിയായി. ഒക്ടോബർ 19,20 തീയതികളിൽ മൂന്നു വേദികളിലായാണ് കലോത്സവം നടന്നത്. ഒന്നാമത്തെ വേദിയായ 'താളലയ' ത്തിൽ വെച്ചു നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.വി സജു കലോത്സവം ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു.  പ്രിൻസിപ്പൽ പി.എം ഏല്യാസ്, ഹെഡ്മിസ്ട്രസ് വി.കെ ഷൈലജ, വാർഡ് മെമ്പർ ആനി ജോയി, ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, പി.ടി.എ പ്രസിഡന്റ് ജെയ്‌സൻ സാമുവൽ, എസ് എസ് ജി കൺവീനർ പി.വി സുദേവൻ, കലോത്സവത്തിന്റെ ജനറൽ കൺവീനർ നന്ദിനി ടീച്ചർ, എം പിടി എ പ്രസിഡന്റ്  സുനിത എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.



Post a Comment

0 Comments