നവകേരള സദസ്സ്‌: ഒല്ലൂർ മണ്ഡലം സംഘാടക സമിതി രൂപീകരണം ഒക്ടോബർ 27 ന്


പട്ടിക്കാട്. ഡിസംബർ 5 ന് ഒല്ലൂർ മണ്ഡലത്തിൽ നടത്തുന്ന നവകേരള സദസ്സിന്റെ സംഘാടക സമിതി രൂപീകരണം ഒക്ടോബർ 27 വെള്ളിയാഴ്ച വൈകീട്ട് 4 ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. നവകേരള നിർമിതിയുടെ ഭാഗമായി കേരള മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതാണ് നവകേരള സദസ്സ്. വിവിധ മേഖലകളിൽ സർക്കാർ കൈവരിച്ച മുന്നേറ്റങ്ങളെ കുറിച്ചും ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുകയും നിർദ്ദേശങ്ങൾ സ്വീകരിക്കുകയുമാണ് പര്യടനത്തിന്റെ ലക്ഷ്യം. വിവിധ മേഖലകളിൽ പ്രമുഖ വ്യക്തികളുമായും, തൊഴിലാളികളുമായും, ചില കേന്ദ്രങ്ങളിൽ പ്രഭാത യോഗങ്ങളിൽ കൂടിക്കാഴ്ചയും, മണ്ഡലം കേന്ദ്രീകരിച്ചു നവകേരള സദസ്സും ആണ് നടത്തുന്നത്. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയും മന്ത്രിസഭ അംഗങ്ങളും ഒന്നടങ്കം ഓരോ മണ്ഡലത്തിലും നേരിട്ട് എത്തി ജനങ്ങളുമായി സംവദിക്കുന്നത്. ഇതിനായി രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക കായിക മേഖലകളിലെ പ്രമുഖർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ എന്നിവർ അടങ്ങിയ വിപുലമായ സംഘാടക സമിതിയാണ് രൂപീകരിക്കുന്നത് എന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, സെക്രട്ടറി പി.ആർ ജോൺ എന്നിവർ അറിയിച്ചു.




Post a Comment

0 Comments